Wednesday, March 19, 2008

രാധ എന്നെങ്കിലും കരഞ്ഞിരിക്കുമോ???

രാധ എന്നെങ്കിലും കരഞ്ഞിരിക്കുമോ...കണ്ണന്റെ രാധ...രാധ ദേവിയായിരുന്നോ? അതോ ഗോപിക മാത്രമയിരുന്നോ? ശരിയാണു രാധയുടെ സ്നേഹം ഒന്നും തിരികെ പ്രതീക്ഷിക്കാത്തതായിരുന്നു...എല്ലാം അറിഞ്ഞാണു രാധ കൃഷ്ണനെ സ്നേഹിച്ചതു...എന്നാലും സ്നേഹം ഇനിയും വേണമെന്നു തോന്നിയിട്ടുണ്ടാകില്ലേ..അതോ കൃഷ്ണന്‍ രാധക്കു വേണ്ടുവോളം സ്നേഹം കൊടുത്തിട്ടുണ്ടാകുമോ?കണ്ണനെ കാണണമെന്നു തോന്നിയാല്‍ കണ്ടില്ലെങ്കില്‍ രാധക്കു സങ്കടമാകില്ലേ...അതോ ഭഗവാനയതു കൊണ്ടു വിചാരിക്കുംബോഴൊക്കെ കണ്ണടച്ചാല്‍ മതി എത്തിക്കോളാമെന്നു വരം കൊടുത്തിട്ടുണ്ടാകുമോ?രാധക്കു ഇനിയും എന്തെല്ലാമോ പറയാന്‍ ബാക്കിയുണ്ടാവില്ലേ ഓരോ പ്രാവശ്യവും...രാധക്കു ഒരിക്കലെങ്കിലും ആഗ്രഹമുണ്ടായി കാണില്ലേ കണ്ണന്‍ തന്റേതു മാത്രമാകണം എന്നു....എന്നെങ്കിലും പെട്ടെന്നു ഒരു കാര്യം കണ്ണനോടു പറയണം എന്നു തോന്നിയിട്ടുണ്ടാകില്ലേ... അപ്പോള്‍ എന്നെങ്കിലും രാധ കരഞ്ഞിട്ടുണ്ടാകില്ലേ...

ഇല്ല ഉണ്ടാകില്ല...അതുകൊണ്ടാണല്ലോ രാധ രാധ ആയതു...

എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഒരു പ്രണയകഥയാണു രാധയുടേയും കൃഷ്ന്ണന്റേയും...